തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ അധ്യാപക ഒഴിവുകൾ


വിവിധ ജില്ലകളിൽ അധ്യാപക ഒഴിവുകൾ

തൃശ്ശൂർ പബ്ലിക് സ്കൂളിൽ ഒഴിവുകൾ

തൃശ്ശൂർ ജില്ലയിലെ ശാന്തിനികേതൻ പബ്ലിക് സ്കൂളിലേക്ക് ടി. ജി, പി. ജി അധ്യാപകരെ ആവശ്യമുണ്ട്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ബയോഡാറ്റയും പാസ്പോർട്ട് സൈസ് ഫോട്ടോയും  santhinikethanschool@gmail.com എന്ന ഇമെയിലിൽ അയക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0480 - 2821261

പാലക്കാട്

ജില്ലയിലെ എയ്ഡഡ് യുപി സ്കൂളിലേക്ക് അധ്യാപികയെ ആവശ്യമുണ്ട്. വിദ്യാഭ്യാസ യോഗ്യത: ബിരുദം, ടിടിസി,കെ. ടെറ്റ്, കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ : 9746466087

കോഴിക്കോട്

ജില്ലയിലെ ദേവഗിരി സെന്റ് ജോസഫ് കോളേജിലേക്ക് നിലവിലുള്ള കൊമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ/ മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ഫങ്ക്ഷണൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം, സോഷ്യൽ വർക്ക്, ലോ (ബിസിനസ് ആൻഡ് മീഡിയ), സ്റ്റാറ്റിക്സ്, മാത്തമാറ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ അധ്യാപകരെ ആവശ്യമുണ്ട്. സ്വാശ്രയ കോഴ്സുകളിലെ അധ്യാപക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പി എച്ച് ഡി, നെറ്റ്, പ്രവർത്തിപരിചയം എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കുന്നതാണ്. യോഗ്യരായവർ അവരുടെ ബയോഡാറ്റകൾ directorsfsjc@gmail.com എന്ന മെയിലിൽ അയക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 മെയ് 11

എറണാകുളം

ജില്ലയിലെ അമൃത വിശ്വവിദ്യാപീഠം സർവ്വകലാശാലയുടെ കീഴിലുള്ള കൊച്ചി ക്യാമ്പസിലെ അമൃത സെന്റർ ഫോർ നാനോ സയൻസസ് ആൻഡ് മോളിക്യുലാർ മെഡിസിൻ വിഭാഗത്തിലെ വിവിധ അദ്ധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നാനോടെക്നോളജി മേഖലയുമായി ബന്ധപ്പെട്ട ഊർജ്ജ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസർ ഓഫ് പ്രാക്ടീസിൽ രണ്ട് ഒഴിവുകളുണ്ട്.  യോഗ്യത: ഊർജ്ജം, നാനോ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തിയവർ ആയിരിക്കണം. സ്വന്തമായി ഗവേഷണം നടത്തിയവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

അസിസ്റ്റന്റ് പ്രൊഫസർ ഓഫ് പ്രാക്ടീസിൽ രണ്ട് ഒഴിവുകളുണ്ട്.  യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മെറ്റീരിയൽ സയൻസ്, എനർജി സയൻസ് തുടങ്ങിയ വിഷയങ്ങളിൽ പി എച്ച് ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദ അല്ലെങ്കിൽ ബിരുദാനന്തര തലത്തിൽ അധ്യാപക പരിചയം ഉണ്ടായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

researchsecretary@aims.amrita.in എന്ന ഈ മെയിലിലേക്ക് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അയക്കണം. ഓൺലൈൻ വഴിയും അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2021 ജൂൺ 6. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന ഫോൺ നമ്പർ : 0484 2858750

Post a Comment

വളരെ പുതിയ വളരെ പഴയ