കരിയറിൽ വിജയിക്കാൻ നേതൃപാടവം അനിവാര്യം

കരിയർ വിജയിക്കാൻ നമ്മൾ എന്തെല്ലാം ചെയ്യണം

തൊഴിലുടമകൾക്ക് ജീവനക്കാരായി വേണ്ടത് നേതൃഗുണമുള്ളവരെയാണ്.മറ്റുള്ളവരെ പ്രചോദിപ്പിക്കാൻ സാധിക്കുന്നവരെയും സമൃദ്ധിയുടെയും വെല്ലുവിളികളുടെയും കാലങ്ങളിൽ ശരിയായ ദിശാബോധം നൽകാനും പ്രോത്സാഹനം നൽകാനും കഴിയുന്നവരെയുമാണ് കമ്പനികൾ ജോലിക്കെടുക്കാൻ താത്പര്യപ്പെടുന്നത്.

നേതൃത്വത്തിന് ഒരു പുതിയ നിർവചനം

ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുക എന്നതല്ല നേതൃത്വം കൊണ്ട് ഉദ്ദേശിക്കുന്നത്. എ.സി.സി.എ യുടെ മുൻ പ്രസിഡന്റ് ലിയോ ലീ നേതൃത്വത്തെ നിർവചിച്ചത് ഇങ്ങനെയാണ് "നിങ്ങൾ മുന്നോട്ട് പോകുന്നതിന് അനുസരിച്ചു ആളുകളെ നിങ്ങൾക്കൊപ്പം ചേർത്തുനിർത്തി ശരിയായ കാര്യങ്ങൾ ചെയ്യുന്നതും നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്ത് പ്രസാധാത്മകമായൊരു അനന്തരഫലം ഉണ്ടാക്കിയെടുക്കുന്നതുമാണ് നേതൃത്വം" എന്നാണ്.

‌ഒരു ആശയം നടപ്പിൽ വരുത്തുന്നതിനും മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നതിനും അവരെ ഒപ്പം കൂട്ടുന്നതിനും പിന്തുണ നൽകുന്നതിനും കഴിയുന്നതുമാണ് നോതാവിന്റെ മുഖമുദ്ര.ആധുനിക ബിസിനസ്സ് രംഗത്ത് ഇത്തരം നേതാക്കൾ എല്ലാ തലത്തിലും ആവശ്യമാണ്.ട്രെയിനികളായും പുതുതായി ചേരുന്ന അക്കൗണ്ടന്റയുമെല്ലാം ഈ നേതൃത്വം ഏറ്റെടുക്കാൻ കഴിയണം.

‌നേതൃഗുണം ആർജിക്കാം 

‌നിങ്ങളിൽ നേതൃവാസന ഇല്ലെന്ന് തോന്നുകയാണെങ്കിൽ വിഷമിക്കേണ്ട; അത് പരിശീലനത്തിലൂടെ വളർത്തിയെടുക്കാൻ സാധിക്കും. താഴെ പറയുന്ന കാര്യങ്ങളെ വിലയിരുത്തി നിങ്ങളെ കുറിച്ചു തന്നെ ചിന്തിച്ചു നോക്കുക.

‌ സാഹചര്യങ്ങൾ പരിഗണിക്കാതെ നിങ്ങളുടെ വികാരങ്ങളെയും പെരുമാറ്റത്തെയും നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടോ?

‌ നിങ്ങൾ സ്വന്തമായി തീരുമാനങ്ങളെടുക്കുകയും ഇഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാറുണ്ടോ? അതോ മറ്റുള്ളവർ എന്ത് ചെയ്യണം എന്നു പറയുന്നതുവരെ പറയുന്നതുവരെ എന്നു പറയുന്നതുവരെ പറയുന്നതുവരെ നിങ്ങൾ കാത്തിരിക്കുമോ? ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ് എന്നതിന് അനുസരിച്ച് നിങ്ങൾ ചിന്തകളും പ്രവർത്തികളും മാറ്റാറുണ്ടോ? നിങ്ങളുടെ വ്യക്തിഗത നേട്ടങ്ങൾ സ്വന്തമാക്കുന്നതിനും നിങ്ങളുടെ സ്ഥാപനത്തിൻറെ ലക്ഷ്യങ്ങൾ നേടുന്നതിനും ചിട്ടയോടെ ആത്മാർത്ഥമായി നിങ്ങൾ പരിശ്രമിക്കുമോ? എങ്കിൽ നിങ്ങൾ സ്വയം നയിക്കപ്പെടുന്ന വ്യക്തികളാണ്.

നേതൃഗുണം ഉരുവെടുക്കുന്നത് ഓരോ മനുഷ്യന്റെയും ഉള്ളിലാണ്. നിങ്ങളെ നയിക്കാനും നിർദ്ദേശിക്കാനും സാധിക്കുന്നില്ലെങ്കിൽ മറ്റുള്ളവരെ നയിക്കാൻ നിങ്ങൾക്ക് സാധിക്കില്ല. സ്വയം നേതൃഗുണം ഉള്ളവർക്ക് മാത്രമേ ഉയർന്ന തലത്തിൽ അവബോധമുണ്ടാവുകയും വേലിയേറ്റങ്ങൾക്ക് എതിരെ നീന്താൻ സാധിക്കുകയും ചെയ്യുകയുള്ളൂ. പ്രൊഫഷണൽ ജീവിതത്തിലെ വിജയത്തിന് നേതൃഗുണത്തോടൊപ്പം സഹാനുഭൂതി, ധൈര്യം, വൈകാരിക ബുദ്ധി, ഉത്തരവാദിത്വം, സത്യസന്ധത, ആശയവിനിമയത്തിനുള്ള കഴിവ്, അവതരണത്തിനുള്ള നൈപുണ്യം എന്നിവയെല്ലാം ആവശ്യമാണ്.

കാര്യങ്ങൾ കൈകാര്യം ചെയ്യാം തുറന്ന മനസ്സോടെ

നിങ്ങൾക്ക് സ്വാഭാവികമായി നേതൃത്വത്തിലേക്കെത്താൻ സാധിക്കാതെ വരികയും മറ്റുള്ളവരെ പിന്തുടരാൻ കൂടുതൽ താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങളിൽ നേതൃഗുണം ഇല്ല എന്നല്ല അതിനർത്ഥം. ഏറ്റെടുക്കുന്ന ജോലിയും അനുഭവപരിചയവുമാണ് ഒരാളെ നേതൃത്വത്തിലേക്ക് സ്വാഭാവികമായി നയിക്കുന്നത്. അനുഭവപരിചയത്തിനൊപ്പം മറ്റുള്ളവർക്ക് വഴികാട്ടിയാകാനുള്ള ആത്മവിശ്വാസവും കൈവരും.

കടപ്പാട്: മാതൃഭൂമി തൊഴിൽ വാർത്ത

Post a Comment

വളരെ പുതിയ വളരെ പഴയ