ബാങ്ക് നോട്ട് പ്രസ്സിൽ 135 ഒഴിവുകൾ - അവസാന തീയതി ജൂൺ 11

നോട്ട് അടിക്കുന്ന സ്ഥാപനത്തിൽ ജോലി നേടാം

മധ്യപ്രദേശ് സംസ്ഥാനത്തുള്ള ദേവാസിൽ സ്ഥിതിചെയ്യുന്ന ബാങ്ക് നോട്ട് പ്രസ്സിൽ വിവിധ തസ്തികകളിലായി 135 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021 മെയ് 12 മുതൽ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. തസ്തിക, ഒഴിവുകളുടെ എണ്ണം,വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.

1. വെൽഫയർ ഓഫീസർ

› ഒഴിവുകൾ : 01

› പ്രായപരിധി : 30 വയസ്സ്

› യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം. സോഷ്യൽ സയൻസിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. ഹിന്ദി സംസാരിക്കാൻ അറിഞ്ഞിരിക്കണം.

2. സൂപ്പർവൈസർ  (ഇൻക്ഫാക്ടറി)

› ഒഴിവുകൾ : 01

› പ്രായപരിധി : 35 വയസ്സ്

› യോഗ്യത : ഡൈസ്റ്റഫ് ടെക്നോളജി/ പെയിന്റ് ടെക്നോളജി/ സർവീസ് കോട്ടിംഗ് ടെക്നോളജി/ പ്രിന്റിംഗ് ഇൻക് ടെക്നോളജി/ പ്രിന്റിംഗ് ടെക്നോളജി എന്നിവയിൽ ഡിപ്ലോമ. ബന്ധപ്പെട്ട വിഷയങ്ങളിൽ ബി. ഇ/ ബി.ടെക്/ ബി. എസ്‌. സി കെമിസ്ട്രി എന്നിവയും പരിഗണിക്കും.

3. ജൂനിയർ ഓഫീസ് അസിസ്റ്റന്റ്

› ഒഴിവുകൾ : 15

› പ്രായപരിധി : 28 വയസ്സ്

› യോഗ്യത : 55 ശതമാനം മാർക്കോടെ ബിരുദം. ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനുട്ടിൽ 40 വാക്ക് വേഗവും ഹിന്ദി ടൈപ്പിങ്ങിൽ മിനുട്ടിൽ 30 വാക്ക് വേഗവും ഉണ്ടാവേണ്ടതാണ്.

4. സൂപ്പർവൈസർ (ഇൻഫോർമേഷൻ ടെക്നോളജി)

› ഒഴിവുകൾ : 01

› പ്രായപരിധി : 35 വയസ്സ്

› യോഗ്യത : ഐടി/ കംപ്യൂട്ടർ എഞ്ചിനീയറിംഗ് ഡിപ്ലോമ. ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്/ ബി. ഇ/ ബി.എസ്.സി യോഗ്യതയുള്ളവരെ പരിഗണിക്കും.

5. ജൂനിയർ ടെക്നീഷ്യൻ (ഇൻക് ഫാക്ടറി)

› ഒഴിവുകൾ : 60

› പ്രായപരിധി : 25 വയസ്സ്

› യോഗ്യത : ഡൈസ്റ്റഫ് ടെക്നോളജി/ പെയിന്റ് ടെക്നോളജി/ സർഫേസ് കോട്ടിംഗ് ടെക്നോളജി/ പ്രിന്റിംഗ് ഇങ്ക് ടെക്നോളജി/ പ്രിന്റിംഗ് ടെക്നോളജി ഐടിഐ സർട്ടിഫിക്കറ്റ്.

6. ജൂനിയർ ടെക്നീഷ്യൻ (പ്രിന്റിംഗ്)

› ഒഴിവുകൾ : 23

› പ്രായപരിധി : 25 വയസ്സ്

› യോഗ്യത : പ്രിന്റിംഗ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്

7. ജൂനിയർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ/ ഐടി)

› ഒഴിവുകൾ : 15

› പ്രായപരിധി : 25 വയസ്സ്

› യോഗ്യത : ഇലക്ട്രിക്കൽ അല്ലെങ്കിൽ ഇലക്ട്രോണിക്സ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്

8. ജൂനിയർ ടെക്നീഷ്യൻ (മെക്കാനിക്കൽ/എസി)

› ഒഴിവുകൾ : 15

› പ്രായപരിധി : 25 വയസ്സ് 

› യോഗ്യത : ഫിറ്റർ/ മെഷീനിസ്റ്റ് /ഇൻസ്ട്രുമെൻസ് മെക്കാനിക്ക്/ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

9. സെക്രട്ടേറിയൽ അസിസ്റ്റന്റ്

 › ഒഴിവുകൾ : 01

› പ്രായപരിധി : 28 വയസ്സ്

› യോഗ്യത : 55 ശതമാനം മാർക്കോടെ ബിരുദം, സ്റ്റെനോഗ്രാഫി പരിജ്ഞാനം ഉണ്ടായിരിക്കണം.

10. ജൂനിയർ ഓഫീസ് അസിസ്റ്റന്റ്

› ഒഴിവുകൾ : 03

› പ്രായപരിധി : 28 വയസ്സ്

› യോഗ്യത : വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക

പ്രായപരിധി വിവരങ്ങൾ

അപേക്ഷ സമർപ്പിക്കാൻ പിന്നാക്ക വിഭാഗക്കാരായ പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്ന് അഞ്ചുവർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും ശാരീരിക അംഗ വൈകല്യമുള്ള വ്യക്തികൾക്ക് പത്തുവർഷം പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും. മറ്റ് വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വിളവും ലഭിക്കും.

അപേക്ഷിക്കേണ്ട വിധം

  • അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള വ്യക്തികൾ 2021 ജൂൺ 11 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം.
  • തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് മധ്യപ്രദേശിലെ ദേവാസിലെ നോട്ട് പ്രെസിലും, നോയിഡയിലെ യൂണിറ്റിലും ആണ്  നിയമനം ലഭിക്കുക.
  • അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് കൂടുതൽ വിശദ വിവരങ്ങൾ അറിയുന്നതിന് ഔദ്യോഗിക വെബ്സൈറ്റായ www.bnpdewas.spmcil.com സന്ദർശിക്കുക.

Post a Comment

വളരെ പുതിയ വളരെ പഴയ