വിവിധ ജില്ലകളിൽ വിവിധ തസ്തികകളിൽ അവസരം

1. ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ജി.വി രാജ സ്പോർട്സ് സ്കൂളിലെ ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസിൽ ഫിസിയോതെറാപ്പിസ്റ്റ് ഗ്രേഡ് -II തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത: ഇന്ത്യൻ അംഗീകൃത സർവകലാശാല അല്ലെങ്കിൽ വിദേശ സർവ്വകലാശാലയിൽ നിന്ന് ഫിസിയോതെറാപ്പിയിൽ നേടിയ ബിരുദാനന്തര ബിരുദം. 35 വയസ്സ് വരെയാണ് പ്രായപരിധി. ശമ്പളം 40,000 രൂപ മുതൽ 50,000 രൂപവരെ.

  അപേക്ഷകൾ ഇമെയിൽ വഴി gvrsportsschool@gmail.com എന്ന വിലാസത്തിൽ അയക്കണം. വിശദ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ www.gvrsportsschool.org ലഭിക്കും. 2021 ജൂലൈ 5ന് മുൻപ് അപേക്ഷകൾ സമർപ്പിക്കുക.

2. മലയാളം സർവകലാശാലയിൽ അവസരം

മലയാളം സർവകലാശാലയിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് തൽസമയ അഭിമുഖത്തിലൂടെ നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.

👉 ഫീൽഡ് അസിസ്റ്റന്റ്-I: എം.എ/ എം എസ് സി. പരിസ്ഥിതി പഠനത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം

👉 പരൊജക്റ്റ് ഫെലോ -I : 55 ശതമാനം മാർക്കോടെ ചലച്ചിത്ര പഠനത്തിൽ ബിരുദാനന്തര ബിരുദം. വീഡിയോ ക്യാമറ കൈകാര്യം ചെയ്യുന്നതിൽ പ്രാഗല്ഭ്യം ഉണ്ടായിരിക്കണം. പ്രൊഡക്ഷൻ മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.

 2021 ജൂലൈ 5 രാവിലെ 11 മണിക്ക് അഭിമുഖത്തിനായി മലയാളം സർവകലാശാലയുടെ അക്ഷരം ക്യാമ്പസിൽ എത്തുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി  www.malayalamuniversity.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

3. അക്രഡിറ്റഡ് എഞ്ചിനീയർ ഒഴിവ്

ഇടുക്കി ജില്ലയിൽ ഉള്ള തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ഓഫീസിലേക്ക് അക്രെഡിറ്റ് എന്ജിനീയർമാരെ ആവശ്യമുണ്ട്. പൂർണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിദ്യാഭ്യാസയോഗ്യത: സിവിൽ അല്ലെങ്കിൽ അഗ്രികൾച്ചറൽ എൻജിനീയറിങ്ങിൽ ബിരുദം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷകൾ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 04862 222464. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 ജൂലൈ 5.

4. എഞ്ചിനീയർ ട്രെയിനി

കൊച്ചി യൂണിവേഴ്സിറ്റി ക്യാമ്പസിൽ സ്ഥിതി ചെയ്യുന്ന സോഫ്സ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ സെന്ററിൽ എൻജിനീയർ ട്രെയിനി തസ്തികയിൽ ഒഴിവുകളുണ്ട്. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. തൽസമയ അഭിമുഖത്തിലൂടെ ആണ് തിരഞ്ഞെടുപ്പ്.

 ഇൻസ്‌ട്രുമെന്റേഷൻ/ ഇലക്ട്രിക്കൽ/ ബിടെക് മെക്കാനിക്കൽ എൻജിനീയറിങ്. സാധുവായ ഗേറ്റ് സ്കോർ ഉണ്ടായിരിക്കണം. 28 വയസ്സ് വരെയാണ് പ്രായപരിധി. തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 22,000 രൂപ ശമ്പളം ലഭിക്കും.  കൂടുതൽ വിവരങ്ങൾ www.sticindia.com എന്ന വെബ്സൈറ്റിൽ ലഭിക്കും. അഭിമുഖത്തിനായി 2021 ജൂലൈ ആറിന് രാവിലെ 10 മണിക്ക് കൊച്ചിൻ സർവകലാശാലയിൽ ഉള്ള സോഫ്സ്റ്റിക്കേറ്റഡ് ടെസ്റ്റ് ആൻഡ് ഇൻസ്‌ട്രുമെന്റേഷൻ സെന്ററിൽ എത്തിച്ചേരണം

Post a Comment

വളരെ പുതിയ വളരെ പഴയ