കേരളത്തിലെ കൃഷിഭവനുകൾക്ക് കീഴിൽ ഇന്റേൺഷിപ്പ്

കേരള കൃഷി വകുപ്പ് അഭ്യസ്തവിദ്യരായട്ടുള്ള യുവാക്കൾക്ക് ഇന്റേൺഷിപ്പ് നടത്തുന്നു. കൃഷിഭവനുകൾ, അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ്, പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസ്, അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റ് ഫാമുകൾ എന്നിവയിലൂടെ കാർഷിക സാഹചര്യങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും കൃഷി, വിള ആസൂത്രണം, വിപണനം, വിപുലീകരണം, ഭരണം അനുബന്ധ മേഖലകളിൽ പ്രവർത്തിപരിചയം നേടാനും ഇന്റേൺഷിപ്പ് സഹായിക്കും. കർഷകരുമായും കാർഷിക മേഖലയിലെ അനുബന്ധ മേഖലകളിലും പ്രവർത്തകരുമായി സംവദിക്കാൻ ഈ ഇന്റേൺഷിപ് മികച്ച ഒരു മികച്ച അവസരം ആയിരിക്കും.

ഇന്റേൺഷിപ്പ് പ്രധാന ലക്ഷ്യങ്ങൾ

കർഷകരുമായും കൃഷിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരുമായും ഇടപഴകുക

• നിലവിലെ വിള വിസ്തീർണ്ണം

• വിളയുടെ ആരോഗ്യ നില

• വിളവെടുപ്പ് പ്രതീക്ഷിക്കുന്ന സമയം

• വിപണിയിലെ വരവ് കണക്കാക്കുക

• വിപണിയുടെ സാഹചര്യവും വിപണനത്തിൽ കർഷകർ നേരിടുന്ന വെല്ലുവിളികളും കണ്ടെത്തുക

• കൃഷിക്കായി ഭൂമിയുടെ ലഭ്യത വിലയിരുത്തുക

• കൃഷി സ്ഥലത്തിന്റെ റിസോഴ്സ് മാപ്പിങ് തയ്യാറാക്കുക

• സാധ്യമാകുന്നടത്ത് എല്ലാം കർഷകർക്ക് സാങ്കേതിക പിന്തുണ നൽകുക

ഓഫീസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പരിചയം നേടുക

• ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്

• ഡാറ്റകൾ/ ഡാറ്റാ എൻട്രിയുടെ പുതുക്കലുകൾ

• ഓഫീസ് വിപുലീകരണ പ്രവർത്തനങ്ങളിൽ സാങ്കേതിക പിന്തുണ നൽകുക

വിദ്യാഭ്യാസ യോഗ്യത

വൊക്കേഷണൽ ഹയർ സെക്കൻഡറി (വിഎച്ച്എസ്ഇ) അവസാന വർഷ വിദ്യാർത്ഥികൾ, വിഎച്ച്എസ്ഇ അഗ്രികൾച്ചർ പഠനം പൂർത്തിയാക്കിയവർ, വിഎച്ച്എസ്ഇ ഓർഗാനിക് ഫാമിംഗ് സർട്ടിഫിക്കറ്റ് ഉടമകൾ, ബി എസ് സി അഗ്രികൾച്ചർ ബിരുദധാരികൾ എന്നിവർക്ക് ഇന്റേൺഷിപ്പിന് അപേക്ഷിക്കാൻ അർഹതയുണ്ട്.

പ്രായപരിധിയുമായി ബന്ധപ്പെട്ട വിവരങ്ങൾ

അപേക്ഷകർ 18 വയസ്സിനും 41 വയസ്സിനും ഇടയിൽ ഉള്ളവരായിരിക്കണം. 2021 ആഗസ്റ്റ് ഒന്നിന് 41 വയസ്സ് കവിയാൻ പാടുള്ളതല്ല.

അപേക്ഷിക്കേണ്ട വിധം?

യോഗ്യത ഉള്ളവർ കേരള സർക്കാർ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷ പൂരിപ്പിക്കുമ്പോൾ  സാധുവായ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ കൃത്യമായി രേഖപ്പെടുത്തുക. നിങ്ങളുടെ ഫോട്ടോ, വിഎച്ച്എസ്ഇ / ബി എസ് സി പാസായ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അവസാനം സബ്മിറ്റ് ചെയ്യുക.

മാസം എത്ര രൂപ ലഭിക്കും?

ഇന്റേൺഷിപ്പിന് വേണ്ടി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസം 1,000 രൂപ പ്രോത്സാഹനം ആയി ലഭിക്കും.

എന്താണ് ഈ ഇന്റേൺഷിപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്?

നടീൽ വസ്തുക്കൾ വിതരണം ചെയ്യുക, വയലിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുക, വിപുലീകരിച്ച പ്രവർത്തനങ്ങൾ നടത്തുക, കാർഷിക വകുപ്പിൽ നിന്ന് പരമാവധി ആനുകൂല്യങ്ങൾ നേടുന്നതിന് കർഷകരെ സഹായിക്കുക, കാർഷിക വിപണികൾ ശക്തിപ്പെടുത്തുക, ഡാറ്റാ എൻട്രി വർക്കുകൾ ചെയ്യുക... തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇന്റേൺഷിപ്പിന്റെ 180 ദിവസമാണ്. 2021 സെപ്റ്റംബർ 2 മുതൽ ഇന്റേൺഷിപ്പ് ആരംഭിക്കും. ഇന്റേൺഷിപ്പ് വിവിധ ഭാഗങ്ങളായി നടക്കും. ഓരോന്നും ചുവടെ കൊടുക്കുന്നു.

മൊഡ്യൂൾ-1

കാലാവധി: 15 ദിവസം

നിർവഹിക്കേണ്ട ജോലികളുടെ വിവരങ്ങൾ: ഫ്രണ്ട് ഓഫീസ് മാനേജ്മെന്റ്, കൃഷിഭവൻ പ്രവർത്തനങ്ങൾ പരിചയപ്പെടൽ, റെക്കോർഡ് സൂക്ഷിക്കൽ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെടൽ. ആർ ടി എസ്, അഡ്മിനിസ്ട്രേഷൻ

മൊഡ്യൂൾ-2

കാലാവധി: 15 ദിവസം

നിർവഹിക്കേണ്ട ജോലികളുടെ വിവരങ്ങൾ: അടിസ്ഥാന ഡാറ്റ അപ്ഡേറ്റുകൾ, പഞ്ചായത്തിലെ പ്രധാന വിളകളുടെ നിലവിലുള്ള  അവസ്ഥ പുതുക്കുന്നതിന് ഫീൽഡ് സന്ദർശനങ്ങൾ.

മൊഡ്യൂൾ-3

കാലാവധി: 15 ദിവസം

നിർവഹിക്കേണ്ട ജോലികളുടെ വിവരങ്ങൾ: എയിംസ് പോർട്ടൽ, കർഷക രജിസ്ട്രേഷന്റേയും പരിചയം. വിവിധ പദ്ധതികൾക്ക് അപേക്ഷിക്കുന്നതിന് വേണ്ടി സഹായിക്കുക. ചുരുങ്ങിയത് 100 കർഷകർ എങ്കിലും രജിസ്റ്റർ ചെയ്തിരിക്കുക.

മൊഡ്യൂൾ-4

കാലാവധി: 15 ദിവസം

നിർവഹിക്കേണ്ട ജോലികളുടെ വിവരങ്ങൾ: മികച്ച കർഷകരുടെ കൃഷിസ്ഥലങ്ങൾ സന്ദർശിക്കുക, വിജയ ഗാഥകൾ (ചെറിയ വീഡിയോകൾ തയ്യാറാക്കുക), കൃഷി പാദശാല, ജൈവ ഗൃഹം, ബ്ലോക്ക് ലെവൽ എ കെ സി.

മൊഡ്യൂൾ-5

കാലാവധി: 15 ദിവസം

നിർവഹിക്കേണ്ട ജോലികളുടെ വിവരങ്ങൾ: മണ്ണിന്റെ സാമ്പിൾ ശേഖരിക്കുക. മണ്ണിന്റെ പരിശോധനാഫലം മനസ്സിലാക്കാൻ കർഷകരെ സഹായിക്കുക. പഞ്ചായത്തിൽ ലഭ്യമായിട്ടുള്ള പരമ്പരാഗത ഇനങ്ങളെ കുറിച്ച് വിവരങ്ങൾ ശേഖരിക്കുക. റെയിൻ ഷെൽട്ടർ സന്ദർശനങ്ങൾ. ഒരു കോടി ഫലങ്ങളുടെ ജിയോ ടാഗിംഗ്.

മൊഡ്യൂൾ-6

കാലാവധി: 15 ദിവസം

നിർവഹിക്കേണ്ട ജോലികളുടെ വിവരങ്ങൾ: പ്രധാനമന്ത്രി കിസാൻ ഫീൽഡ് സന്ദർശനം, കർഷക പെൻഷൻ, കാർഷിക മേഖലയിലെ മറ്റു പൊതുമേഖല സ്ഥാപനങ്ങളെ പരിചയപ്പെടൽ.

മൊഡ്യൂൾ-7

കാലാവധി: 15 ദിവസം

നിർവഹിക്കേണ്ട ജോലികളുടെ വിവരങ്ങൾ: ഡാറ്റാ ബാങ്ക്- ആശയ പരിചയം. നെല്ല് റോയൽറ്റി നിരീക്ഷിക്കുന്നതിനുള്ള ഫീൽഡ് സന്ദർശനങ്ങൾ, അടിസ്ഥാന വിലക്ക് അപേക്ഷിക്കുന്നതിന് കർഷകരെ സഹായിക്കുക.

മൊഡ്യൂൾ-8

കാലാവധി: 15 ദിവസം

നിർവഹിക്കേണ്ട ജോലികളുടെ വിവരങ്ങൾ: എൽ എസ് ജി ഡി സ്കീമുകൾ, ക്ലെയിം തയ്യാറാക്കൽ, പരിശീലനങ്ങൾ ഉൾപ്പെടെ എല്ലാ സ്കീമുകളുടെ യും പരിചയപ്പെടലും നടപ്പാക്കലും.

മൊഡ്യൂൾ-9

കാലാവധി: 30 ദിവസം

നിർവഹിക്കേണ്ട ജോലികളുടെ വിവരങ്ങൾ: വിശദമായ മാർക്കറ്റിംഗ് പഠനം: പ്രതിവാര മാർക്കറ്റുകളുടെ വിശദാംശങ്ങൾ, ഡി പി സി, ഹോർട്ടികോർപ്പ്, വി എഫ് പി സി കെ മാർക്കറ്റ്, പ്രാദേശിക വിപണികൾ, എല്ലാ വിപണികളുടെയും മാപ്പിങ്, ഇക്കോ ഷോപ്പുകൾ, പ്രോസസിംഗ്, സംഭരണം, മൂല്യവർദ്ധനവ്.

മൊഡ്യൂൾ-10

കാലാവധി: 15 ദിവസം

നിർവഹിക്കേണ്ട ജോലികളുടെ വിവരങ്ങൾ: ബി പി കെ പി, പരമ്പരാഗത കൃഷി വികാസ് യോജന, ജൈവ ഫാമിംഗ്, ബയോ ഇൻപുട്ടുകൾ തയ്യാറാക്കുന്നതിനുള്ള അനുഭവം.

മൊഡ്യൂൾ-11

കാലാവധി: 15 ദിവസം

നിർവഹിക്കേണ്ട ജോലികളുടെ വിവരങ്ങൾ: റിപ്പോർട്ട് തയ്യാറാക്കൽ 

Apply Now

Post a Comment

വളരെ പുതിയ വളരെ പഴയ