വനിതാ ശിശു വികസന വകുപ്പ് ചിൽഡ്രൻസ് ഹോം എന്നിവയിൽ മാനേജർ സൈക്കോളജിസ്റ്റ് ഹോം കെയർ പ്രൊവൈഡർ

വനിത ശിശു വികസന വകുപ്പിന് കീഴിൽ കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കണ്ണൂരിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ്( പാർട്ടി ടൈം), ഹോം മാനേജർ, സോഷ്യൽ വർക്കർ, എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

സൈക്കോളജിസ്റ്റ് തസ്തികയിലേക്കുള്ള യോഗ്യത, ശമ്പളം,പ്രായപരിധി

  എം എസ് സി/ എം എ സൈക്കോളജിയും ഒരു വർഷത്തെ പ്രവർത്തി പരിചയം വേണം

 പ്രതിമാസം 7000 രൂപ വേതനം ലഭിക്കും, പ്രായപരിധി 18 നും 35 നും മധ്യേ സാമൂഹ്യ സേവനത്തിൽ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആയി ജൂലൈ നാലിന് രാവിലെ പത്തിന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ചക്ക് എത്തണം.

 ഓ മാനേജർ സോഷ്യൽ വർക്കേഴ്സ് സ്ഥിതിയിലേക്ക് എം എസ് ഡബ്ലിയു/ എം എ( സോഷ്യോളജി). എം.എ ( സൈക്കോളജി) യോഗ്യതകൾ ഉണ്ടായിരിക്കണം. ഹോം മാനേജർക്ക് പ്രതിമാസം 18000 രൂപയും, സോഷ്യൽ വർക്ക് പ്രതിമാസം 12,000 രൂപയും വേതനമായി ലഭിക്കും

    വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കാസർഗോഡ് ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ സ്ഥാപനത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, (പാർട്ട്‌ ടൈം ),സെക്യൂരിറ്റി,എന്നീ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് ജൂലൈ രണ്ടിന് രാവിലെ 10 30 ന് കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടത്തുന്നു സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിലേക്ക് എം എസ് ഡബ്ല്യു /എം.എ സൈക്കോളജിയും സെക്യൂരിറ്റി തസ്തികയിലേക്ക് പത്താംതരം ആണ് യോഗ്യത.18 നും 35 നും ഇടയിൽ പ്രായമുള്ള വനിതകൾക്കും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. ഉദ്യോഗാർഥികളുടെ പ്രായം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.

      വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പാലക്കാട് ജില്ലയിൽ മുട്ടികുളങ്ങരയിലെ ആൺകുട്ടികളുടെ ചിൽഡ്രൻസ് ഹോമിൽ കെയർ പ്രൊവൈഡർ അധ്യാപകൻ, കെയർ പ്രൊവൈഡർ. എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുന്നത്.

     കെയർ പ്രൊവൈഡർ അധ്യാപകന് ടിടിസി ആണ് യോഗ്യത 22 നും 40 നും മധ്യേ പ്രായമുള്ളവരാണ് രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് പ്രവർത്തന സമയം

   കെയർ പ്രൊവൈഡർ തസ്തികക്ക് എട്ടാം ക്ലാസ് ആണ് യോഗ്യത 25 നും 40 നും മധ്യേ പ്രായമുള്ള വരെ ആവണം രാവിലെ എട്ടു മുതൽ വൈകിട്ട് ആറു വരെയാണ് പ്രവർത്തിസമയം താല്പര്യമുള്ളവർ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ആയി ജൂലൈ രണ്ടിന് രാവിലെ 11ന് മുട്ടികുളങ്ങര ഗവൺമെന്റ് ബോയ്സ് ചിൽഡ്രൻസ് ഹോമിൽ എത്തണം

Post a Comment

വളരെ പുതിയ വളരെ പഴയ