സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്പോർട്സ് സ്കൂളുകൾ കായിക പരിശീലകൻമാരെ നിയമിക്കുന്നു

സംസ്ഥാന കായിക യുവജന കാര്യാലയം അതിനു കീഴിൽ പ്രവർത്തിക്കുന്ന കണ്ണൂർ സ്പോർട്സ് ഡിവിഷനിലേക്ക്, ജി വി രാജ സ്പോർട്സ് സ്കൂളിലേക്കും അത്‌ലറ്റിക്സ്, ഹോക്കി. ഫുട്ബോൾ.ജൂഡോ.ബോക്സിങ്. വോളിബോൾ, വെയ്റ്റ് ലിഫ്റ്റിങ്, ക്രിക്കറ്റ് തായ്ക്കോണ്ടോ, റസ്‌ലിംഗ് തുടങ്ങിയ വിഭാഗങ്ങളിൽ പരിശീലകരാനായി സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്,ജൂKeralaനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക്താൽക്കാലിക നിയമനം നടത്തുന്നു

       സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് അത് കായിക ഇനത്തിൽ പരിശീലകരായ പത്തു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എൻ.ഐ. എസ് ഡിപ്ലോമ അഥവാ അന്തർദേശീയമത്സരങ്ങളിൽ മികവ് തെളിയിച്ചിട്ടുള്ള കായികതാരങ്ങളെ വളർത്തിയെടുത്തുള്ള പരിചയം എന്നിവ അടിസ്ഥാന യോഗ്യതയായി പരിഗണിക്കും.


        ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്   തസ്തികയിലേക്ക് എൻ.ഐ.എസ്/ എം.പി.ഇ.ഡി  യോഗ്യത അത് വിഭാഗത്തിലുള്ള പരീശീലന പരിചയം എന്നിവ അടിസ്ഥാന യോഗ്യതയായി പരിഗണിക്കും. 60 വയസ്സാണ് അപേക്ഷകർക്ക് ഉള്ള പരമാവധി പ്രായപരിധി.

      സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കു, ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്കും. ആധുനിക സാങ്കേതികവിദ്യയിൽ ഉള്ള പരിജ്ഞാനം അധിക യോഗ്യതയായി പരിഗണിക്കും.

    www.sportskerala.org ആയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ജൂലൈ അഞ്ചിന് മുമ്പ് ഡയറക്ടർ, കായിക യുവജന കാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം,വെള്ളയമ്പലം തിരുവനന്തപുരം-33 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തരംമോ എത്തിക്കണം

ഫോൺ : 0471- 2326644

1 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ