വിവിധ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ

ആർ. ജി. സി. ബി

തിരുവനന്തപുരം ജില്ലയിലെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒരു ഒഴിവ് നിലവിലുണ്ട്. താല്പര്യമുള്ള വ്യക്തികൾ ഈമെയിൽ വഴി അപേക്ഷ നൽകണം.

വിദ്യാഭ്യാസ യോഗ്യത

ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോ കെമിസ്ട്രി എന്നിവയിൽ ബിരുദാനന്തര ബിരുദം. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം

പ്രായപരിധി

30 വയസ്സു വരെയാണ് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്

അപേക്ഷിക്കേണ്ട വിധം

യോഗ്യരായ ഉദ്യോഗാർഥികൾ അപേക്ഷകൾ pmdjobs@rgcb.res.in എന്ന വിലാസത്തിലേക്ക് അയക്കുക.  കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.rgcb.res.in. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2021 മെയ് 22

ഐ. ഐ. എസ്‌. ടി

തിരുവനന്തപുരം ജില്ലയിൽ ഉള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയി നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഡോക്ടറൽ ഫെലോ, ജെ. ആർ. എഫ് തസ്തികകളിൽ ലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

പ്രായപരിധി

35 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ നൽകാം

വിദ്യാഭ്യാസ യോഗ്യത

1. പോസ്റ്റ് ഡോക്ടറൽ ഫെലോ

ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഫിസിക്സ് അല്ലെങ്കിൽ നാനോടെക്നോളജി അല്ലെങ്കിൽ ഇൻസ്‌ട്രുമെന്റേഷൻ പി എച്ച് ഡി. ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് പ്രവർത്തിപരിചയം അനിവാര്യമാണ്.

2. ജെ. ആർ. എഫ്

ഇലക്ട്രോണിക്സ്/ സോളിഡ് സ്റ്റേറ്റ് ടെക്നോളജി/ ഇൻസ്‌ട്രുമെന്റേഷൻ / നാനോ ടെക്നോളജി/ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ എം.ടെക് അല്ലെങ്കിൽ ഫിസിക്സ്/ ഇലക്ട്രോണിക്സ് എന്നിവയിൽ എം. എസ്. സി

അപേക്ഷിക്കേണ്ട വിധം

› യോഗ്യരായ ഉദ്യോഗാർഥികൾ 2021 മെയ് 31നകം അപേക്ഷകൾ അയക്കണം.

› കൂടുതൽ വിവരങ്ങൾക്ക് www.iist.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

› യോഗ്യരായ ഉദ്യോഗാർഥികൾ മാത്രം അപേക്ഷകൾ അയക്കുക.

Post a Comment

വളരെ പുതിയ വളരെ പഴയ