പൊതുമേഖലാ സ്ഥാപനങ്ങൾക്ക് റിക്രൂട്ട്മെന്റ് ബോർഡ് വരുന്നു

പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനത്തിനായി റിക്രൂട്ട്മെന്റ് ബോർഡ് രൂപവത്കരിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം തീരുമാനിച്ചു.നിലവിൽ പി.എസ്. സി നിയമനം നടത്തുന്ന ധാരാളം പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ട് സ്വന്തം നിലത്ത് നിയമനം വരെയാണ് കൂടുതലും. ഇത് അഴിമതി വ്യാപകമായി ആക്ഷേപങ്ങൾക്കും ഇടയാക്കുന്നുണ്ട് അത് തടയാൻ ഉദ്ദേശിച്ചാണ് പുതിയ റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിക്കുന്നത്


   അമ്പതിന പ്രധാന പരിപാടിയും അനുബന്ധമായി 900 വാഗ്ദാനങ്ങൾ മാണ് ഇടതു മുന്നണിയുടെ പ്രകടനപത്രികയിലെ ഉണ്ടായിരുന്നത്. അത് നടപ്പാക്കുന്നത് ലക്ഷ്യമിട്ടുള്ള വിപുലമായ കർമ്മ പദ്ധതി ആണ് ആദ്യ മന്ത്രിസഭാ യോഗം ചർച്ച ചെയ്തത് വിദ്യാഭ്യാസ മേഖലകളിൽ ബന്ധപ്പെട്ട പ്രധാന ശുപാർശ ചുവടെ കൊടുത്തിരിക്കുന്നു.

 🔹സർക്കാർ സർവീസിലെ ഒഴിവുകൾ പൂർണ്ണമായും സമയബന്ധിതമായി റിപ്പോർട്ട് ചെയ്യും എന്ന് ഉറപ്പുവരുത്തും

🔹 20 ലക്ഷം അഭ്യസ്തവിദ്യർക്ക് തൊഴിൽ നൽകാനുള്ള മാർഗ്ഗരേഖ കെ.ഡിസ്ക് തയ്യാറാക്കിയിട്ടുണ്ട് ഇത് പരിശോധിച്ച് ജൂലൈ 15 നകം റിപ്പോർട്ട് നൽകാൻ കെ.ഡിസ്കിന് ചുമതലപ്പെടുത്തി

🔹 ഉന്നതവിദ്യാഭ്യാസത്തെ നവീകരിക്കാനും വളർത്താനും പ്രത്യേക നയം രൂപപ്പെടുത്തും അതിലൂടെ യുവാക്കൾക്ക് ആധുനിക സമ്പദ്ഘടനയെ മികച്ച വിദഗ്ധ തൊഴിലുകൾ സൃഷ്ടിക്കും

🔹 ഐടി വകുപ്പ്,ഡിജിറ്റൽ യൂണിവേഴ്സിറ്റി, കേരളത്തിലെ ഐ.ടി വ്യവസായം എന്നിവ സംയുക്തമായി പ്രത്യേക വെബ് പോർട്ടലിലൂടെ കേരളത്തിലെ നിക്ഷേപിക്കാൻ പഠിക്കാനോ ജോലി ചെയ്യാനോ ആഗ്രഹിക്കുന്ന എല്ലാ സംരംഭകരെയും ഐടി വിദഗ്ധരുമായും പ്രൊഫഷണലുകളുമായും ബന്ധിപ്പിക്കുക.

🔹 ഐടി വിദ്യാർത്ഥികളെ പഠിപ്പിക്കാനും അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും പ്രൊഫഷണലുകളെ  പ്രയോജനപ്പെടുത്താൻ കഴിയുന്ന മാർഗ്ഗരേഖ ആറുമാസത്തിനകം തയ്യാറാക്കും

🔹 ശാസ്ത്ര സാങ്കേതിക കോഴ്സുകളിൽ ന്യൂനത്വത്തെകുറിച്ചും സ്റ്റാർട്ടപ്പുകൾ കുറിച്ചും നിർബന്ധ കോഴ്സ് സ്റ്റാർട്ട് മിഷനും അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി സംയുക്തമായി ആരംഭിക്കും.

🔹 സംയുക്ത സംരംഭങ്ങളിലൂടെയും സ്വാതന്ത്ര നിക്ഷേപങ്ങളിലൂടെയും ഹാർഡ്‌വെയർ ഈ മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കാനും ഇടപെടൽ നടത്തും ഹാർഡ്‌വെയർ ടെസ്റ്റ് സജ്ജമാക്കാൻ മുൻഗണന നൽകും.

🔹 സറ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനും ഹൈ ടെക്നോളജി സംരംഭത്തിൽ ഏർപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രോത്സാഹനം നൽകും രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനങ്ങളുമായി കേരളത്തിൽ അക്കാദമിക ഗവേഷണ സ്ഥാപനങ്ങൾ സഹകരിക്കും

🔹 പതിയ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ അധ്യായനം എങ്ങനെ നമ്മുടെ കലാലയങ്ങളിലും

 സർക്കാർ സർവ്വകലാശാലകളിലും ആവിഷ്കരിക്കാം എന്നത് അനുബന്ധിച്ച് പഠനം നടത്തും ഓൺലൈൻ കോഴ്സുകൾ വികസിപ്പിച്ചെടുക്കാൻ അന്തർസർവകലാശാല ഗ്രൂപ്പുകളെ സജ്ജമാക്കും.

🔹 അധ്യാപനത്തിൽ നിന്നും ഗവേഷണത്തിനും വിദ്യാർത്ഥികളുടെ കൈമാറ്റത്തിനുള്ള (എക്സ്ചേഞ്ച്) ശൃംഖല ദേശീയ- അന്താരാഷ്ട്ര തലത്തിൽ വികസിപ്പിച്ചെടുക്കാൻ ഉദ്ദേശിക്കുന്നു.

🔹 കടുതൽ വൈദ്യുതിത്വമുള്ള തൊഴിലുകൾ നേടിയെടുക്കുന്നതിന് യുവാക്കളെ സജ്ജമാക്കും ആധുനികമായ ശേഷി വികസന പരിപാടികൾ അവർക്ക് ലഭ്യമാകും ഐടി, അധിഷ്ഠിത സേവനങ്ങൾ ഗതാഗത,സ്റ്റോറേജ്, വാർത്താവിനിമയം ,ബാങ്കിങ്,ഇൻഷുറൻസ്, നിർമ്മാണം, ആരോഗ്യ,മെഡിക്കൽ, എക്യുമെൻസ്, ഭക്ഷ്യസംസ്കരണം, വിനോദസഞ്ചാരം,ഹോസ്പിറ്റാലിറ്റി, എന്നീ മേഖലകളിലെ തൊഴിൽ സാധ്യത ഉപയോഗപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും

🔹 യവാക്കളുടെ തൊഴിൽ പരിശീലനത്തിൽ അടിസ്ഥാന ശശി ഉൾപ്പെടുത്തുകയും നിലവാരമുള്ള അപ്രന്റീസ് ഷിപ്പ് സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും.

🔹 തൊഴിലുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ പ്രാവൃത വർധിപ്പിക്കുകയും ഔദ്യോഗിക സമ്പദ്ഘടനയിലെ തൂവലുകളിൽ ജോലി ചെയ്യാൻ കഴിയുന്ന തരത്തിൽ പുരുഷന്മാരെയും സ്ത്രീകളെയും സജ്ജമാക്കുകയും ചെയ്യും.

🔹 കാര്യക്ഷമമായ ലേബർ മാർക്കറ്റിങ് ഇൻഫർമേഷൻ സംവിധാനവും ടെക്നോളജിക്കൽ ആൻഡ് വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് സംവിധാനമൊരുക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ