കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ അവസരം

തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ നിലവിലുള്ള എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ രണ്ട് ഒഴിവുകളാണ് ഉള്ളത്. പൂർണമായും കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുക. താൽപര്യപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം.

ഒഴിവുകളുടെ വിവരങ്ങൾ

എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് ആകെ രണ്ട് ഒഴിവുകളുണ്ട്

വിദ്യാഭ്യാസ യോഗ്യത

ഫസ്റ്റ് ക്ലാസ് ബിരുദം + എം. ബി. എ കമ്പ്യൂട്ടർ പരിജ്ഞാനം. എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അല്ലെങ്കിൽ പേഴ്സണൽ അസിസ്റ്റന്റ് അല്ലെങ്കിൽ സീനിയർ മാനേജ്മെന്റ് ഓഫീഷ്യൽ സെക്രട്ടറിയായി അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.

പ്രായപരിധി

35 വയസ്സ് വരെയാണ് പ്രായപരിധി. 01.05.2021ന് 35 വയസ്സ് കവിയാൻ പാടില്ല.

ശമ്പള വിവരങ്ങൾ

എക്സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുക ആണെങ്കിൽ പ്രതിമാസം 30,000 രൂപ ആയിരിക്കും ശമ്പളം ലഭിക്കുക.

അപേക്ഷിക്കേണ്ട വിധം

› 2021 മെയ് ഇരുപത്തി ഒന്നുവരെ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ അയക്കാവുന്നതാണ്

› അപേക്ഷ അയക്കുന്നവരിൽ നിന്നും ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എഴുത്തുപരീക്ഷയുടെയും അതുപോലെ ഗ്രൂപ്പ് ഡിസ്കഷൻ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

› കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.cmdkerala.ne

Post a Comment

വളരെ പുതിയ വളരെ പഴയ