ഗോവ ഷിപ്പ്യാർഡിൽ 137 ഒഴിവുകൾ - ഓൺലൈനായി അപേക്ഷിക്കാം

ഗോവൻ ഷിപ്പിയാർഡിൽ അവസരം

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 137 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി 2021 ജൂൺ 4 വരെ അപേക്ഷിക്കാം. താല്പര്യമുള്ള വ്യക്തികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.

ഒഴിവുകളുടെ വിവരങ്ങൾ

1. ജനറൽ ഫിറ്റർ : 05

2. ഇലക്ട്രിക് മെക്കാനിക്ക് : 01

3. കൊമേഴ്സ്യൽ അസിസ്റ്റന്റ് : 01

4. ടെക്നിക്കൽ അസിസ്റ്റന്റ് : 03

5. അൺസ്‌കിൽഡ് : 25

6. എഫ്.ആർ.പി ലാമിനേറ്റർ : 05

7. EOT ക്രെയിൻ ഓപ്പറേറ്റർ : 10

8. വെൽഡർ : 26

9. സ്ട്രക്ച്ചറൽ ഫിറ്റർ : 42

10. നഴ്സ് : 03

11. ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ) : 02

12. ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർ) : 05

13. ട്രെയിനി ക്ലാസി : 09

യോഗ്യതാ വിവരങ്ങൾ

1. ജനറൽ ഫിറ്റർ :

› ഫിറ്റർ/ ഫിറ്റർ ജനറൽ ഐടിഐ ആൻഡ് എൻ സി വി ടി/ ഐടിഐ സർട്ടിഫിക്കറ്റ്.

› 2 വർഷത്തെ പ്രവൃത്തിപരിചയം

› ഷിപ്പിയാർഡ്കളിലെ അപ്രെന്റിസ് പരിശീലനം/ പ്രവർത്തി പരിചയം നിർബന്ധം.

2. ഇലക്ട്രിക് മെക്കാനിക്ക് :

› പത്താം ക്ലാസ്

› ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ

› രണ്ട് വർഷത്തെ പ്രവൃത്തിപരിചയം

› ബന്ധപ്പെട്ട ട്രേഡിൽ വെക്കേഷണൽ ട്രെയിനിങ് സർട്ടിഫിക്കറ്റ്, വയർമാൻ ലൈസൻസും നിർബന്ധമാണ്.

3. കൊമേഴ്സ്യൽ അസിസ്റ്റന്റ് :

› ഏതെങ്കിലും വിഷയത്തിൽ ബിരുദം

› കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സുകൾ

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

4. ടെക്നിക്കൽ അസിസ്റ്റന്റ് :

› രണ്ടു വർഷത്തെ ഷിപ്പ് ബിൽഡിങ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ളോമ

› രണ്ടു വർഷത്തെ പ്രവൃത്തിപരിചയം

› കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം

5. അൺസ്‌കിൽഡ് :

› പത്താംക്ലാസ് വിജയം

› ഒരു വർഷത്തെ പ്രവൃത്തിപരിചയം

› ഐടിഐ യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും

6. എഫ്.ആർ.പി ലാമിനേറ്റർ :

› രണ്ടു വർഷത്തെ ഷിപ്പ് ബിൽഡിങ് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ് ഡിപ്ളോമ

› രണ്ടു വർഷത്തെ പ്രവൃത്തിപരിചയം

› ഷിപ്പിയാർഡ്കളിൽ എവിടെയെങ്കിലും പ്രവർത്തിച്ച് പരിചയം

7. EOT ക്രെയിൻ ഓപ്പറേറ്റർ :

› പത്താം ക്ലാസ് + ഐടിഐ

› രണ്ടു വർഷത്തെ പ്രവൃത്തിപരിചയം 

8. വെൽഡർ :

› വെൽഡർ ട്രേഡിൽ ഐടിഐ ആൻഡ് എൻ സി വി ടി അല്ലെങ്കിൽ ഐടിഐ സർട്ടിഫിക്കറ്റ്

› ഷിപ്പ്യാർഡ്കളിലെ അപ്രെന്റിസ് പരിശീലനം അല്ലെങ്കിൽ പ്രവർത്തിപരിചയം നിർബന്ധമാണ്.

9. സ്ട്രക്ച്ചറൽ ഫിറ്റർ :

› സ്ട്രക്ച്ചറൽ ഫിറ്റർ/ഫിറ്റർ/ഫിറ്റർ ജനറൽ/ ഷീറ്റ് മെറ്റൽ വർക്കർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്.

› രണ്ടു വർഷത്തെ പ്രവൃത്തിപരിചയം

10. നഴ്സ് :

› ബി. എസ്‌. സി. നഴ്സിംഗ്/ രണ്ടു വർഷത്തെ നഴ്സിംഗ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ.

› രണ്ടു വർഷത്തെ പ്രവൃത്തിപരിചയം

› റീജിയണൽ ഭാഷ അറിഞ്ഞിരിക്കണം

11. ടെക്നിക്കൽ അസിസ്റ്റന്റ് (കൊമേഴ്സ്യൽ) :

› മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഷിപ്പ് ബിൽഡിങ്/ പ്രൊഡക്ഷൻ എൻജിനീയറിങ് ഡിപ്ളോമ.

› രണ്ടു വർഷത്തെ പ്രവൃത്തിപരിചയം

› മെറ്റീരിയൽ/ ലോജിസ്റ്റിക്സ് / പർച്ചേസ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ യോഗ്യത ഉള്ളവർക്ക് മുൻഗണന ലഭിക്കും.

12. ടെക്നിക്കൽ അസിസ്റ്റന്റ് (സ്റ്റോർ) :

› രണ്ട് വർഷത്തെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഷിപ്പ് ബിൽഡിങ്/ പ്രൊഡക്ഷൻ/ ഫാബ്രിക്കേഷൻ എഞ്ചിനീയറിംഗ് ഡിപ്ലോമ.

› 2 വർഷത്തെ പ്രവർത്തി പരിചയം

› മെറ്റീരിയൽ/ ലോജിസ്റ്റിക്സ് / പർച്ചേസ്/ സപ്ലൈ ചെയിൻ മാനേജ്മെന്റ് സർട്ടിഫിക്കേഷൻ യോഗ്യത ഉള്ളവർക്ക് മുൻഗണന ലഭിക്കും.

13. ട്രെയിനി ക്ലാസി :

› പത്താം ക്ലാസ്

› ഫിറ്റർ/ ഫിറ്റർ ജനറൽ ട്രേഡിൽ ഐടിഐ

› ഷിപ്പിയാർഡിൽ അപ്രെന്റിസ് പരിശീലനം നേടിയവർക്ക് മുൻഗണന ലഭിക്കും

പ്രായപരിധി വിവരങ്ങൾ

33 വയസ്സ് വരെയാണ് അപേക്ഷ നൽകാനുള്ള പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്. പട്ടികജാതിഅഥവാ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 38 വയസ്സ് വരെയാണ് പ്രായപരിധി. ഓഫീസി വിഭാഗക്കാർക്ക് 36 വയസ്സ് വരെയുമാണ് പ്രായപരിധി.

അപേക്ഷാഫീസ് വിവരങ്ങൾ

› 200 രൂപയാണ് അപേക്ഷാ ഫീസ്

› പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക്/ ഭിന്നശേഷിക്കാർ/ വിമുക്തഭടന്മാർ എന്നിവർക്ക് ഫീസ് ഇല്ല.

› "ഗോവ ഷിപ്പ്‌യാർഡ് ലിമിറ്റഡ്" എന്ന പേരിൽ വാസ്കോഡ ഗാമ യിൽ മാറാൻ കഴിയുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അടക്കാം.

അപേക്ഷിക്കേണ്ട വിധം

➢ അപേക്ഷാഫോമിന്റെ മാതൃക www.goashipyard.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

➢ അപേക്ഷയോടൊപ്പം 450 കെ. ബി സൈസിന് താഴെ ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം.

➢ ഡിമാൻഡ് ഡ്രാഫ്റ്റ് വഴി അയച്ച അപേക്ഷാഫീസിന്റെ പകർപ്പും അപ്‌ലോഡ് ചെയ്യണം.

➢ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക.

➢ ഓൺലൈൻ വഴി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ജൂൺ 4.

Post a Comment

വളരെ പുതിയ വളരെ പഴയ