പ്ലസ് ടു കൊമേഴ്സിന് ശേഷം തൊഴിൽ നേടാൻ..

മറ്റ് ഗ്രൂപ്പുകളെ അപേക്ഷിച്ച് കൊമേഴ്സ് ഗ്രൂപ്പ് എടുത്തവർക്ക് തൊഴിൽ സാധ്യതകൾ ഇന്നത്തെ കാലത്ത് നിരവധിയാണ്. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വിവിധ ജോലികൾക്ക് കൊമേഴ്സ് യോഗ്യത ആയി പരിഗണിക്കുന്നു. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ഐച്ഛിക വിഷയമായി എടുത്തവർക്ക് സർക്കാറിതര സ്ഥാപനങ്ങളിൽ അക്കൗണ്ടന്റ് പോസ്റ്റിൽ ജോലി നേടാം. പ്ലസ് ടു വിനു ശേഷം കമ്പ്യൂട്ടർ പരിജ്ഞാനം വർദ്ധിപ്പിക്കാൻ ഡി. സി. എ കോഴ്സ് ഉപകരിക്കും (അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് കോഴ്സ് ചെയ്യാൻ ശ്രമിക്കുക).

പ്ലസ് ടു വിനു ശേഷം തുടർ പഠനത്തിന് പോകാതെ വേഗത്തിൽ ജോലി ലഭിക്കുകയാണ് ആവശ്യമെങ്കിൽ റ്റാലി,.. അതുപോലുള്ള ലളിതമായ സോഫ്റ്റ്‌വെയർ കോഴ്സുകൾ തിരഞ്ഞെടുത്ത് പഠിക്കുന്നത് അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് മേഖലകളിൽ ജോലി ലഭിക്കാൻ ഉപകരിക്കും.

ക്യാറ്റ്

മികച്ച അക്കൗണ്ടന്റ്മാരെ വാർത്തെടുക്കുന്നതിന് വിഭാവനം ചെയ്തിരിക്കുന്ന കോഴ്സ് ആണ് സർട്ടിഫിക്കറ്റ് ഇൻ അക്കൗണ്ടിംഗ് ടെക്നീഷ്യൻ കോഴ്സ് (ക്യാറ്റ്). പ്ലസ് ടു കൊമേഴ്സ് പാസായവർക്ക് ക്യാറ്റ് പരീക്ഷ എഴുതാം. കൂടുതൽ വിവരങ്ങൾക്ക് www.icai.org സന്ദർശിക്കുക

ഓഹരി വിപണിയിൽ ജോലി നേടാൻ

ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ യുവതി യുവാക്കൾ കടന്നു വരുന്ന ഒരു മേഖല കൂടിയാണ് ഓഹരി വിപണി മേഖല. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) എൻ. ഐ. എ. എസ്‌. എമ്മിന് കീഴിൽ 6 സ്ഥാപനങ്ങൾ ദേശീയതലത്തിൽ പ്രവർത്തിക്കുന്നുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

1. സ്കൂൾ ഓഫ് സർട്ടിഫിക്കേഷൻ ഓഫ് ഇൻഡർമീഡിയറീസ് (എസ്‌. സി. ഐ)

2. സ്കൂൾ ഫോർ ഫിനാൻഷ്യൽ ലിറ്ററസി (എസ്.ഐ.ഇ.എഫ്.എൽ)

3. സ്കൂൾ ഫോർ കോർപ്പറേറ്റ് ഗവേണൻസ് (എസ്‌. സി. ജി)

4. സ്കൂൾ ഫോർ റെഗുലേറ്ററി സ്റ്റഡീസ് ആൻഡ് സൂപ്പർവിഷൻ (എസ്‌.ആർ.എസ്‌.എസ്‌)

5. സ്കൂൾ ഫോർ സെക്യൂരിറ്റീസ് എജുക്കേഷൻ (എസ്‌.എസ്. ഇ)

6. സ്കൂൾ ഫോർ സെക്യൂരിറ്റിസ് ഇൻഫർമേഷൻ ആൻഡ് റിസർച്ച് (എസ്. എസ്. ഐ. ആർ)

ഓഹരി വിപണി വനമേഖലയിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും എൻ. ഐ.എസ്. എം കോഴ്സുകൾ പഠിക്കണമെന്നാണ് സെബിയുടെ നിർദ്ദേശം. കൂടുതൽ വിവരങ്ങൾക്ക് www.nism.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

എ. സി. സി. എ

മൾട്ടി നാഷണൽ കമ്പനികളിൽ ഫിനാൻസ് മേഖലകളിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന വർക്ക് ഏറ്റവും അനുയോജ്യമായ കോഴ്സാണ് എ.സി.സി.എ. 170 രാജ്യങ്ങളിൽ നിന്നായി 83 ഓഫീസുകളും 6 ലക്ഷത്തി എൺപതിനായിരം അംഗങ്ങളുമുള്ള സംഘടനയാണ് എ.സി.സി.എ.

  ഇന്ത്യയിലെ ചാർട്ടേഡ് അക്കൗണ്ടൻസി യെ പോലെ ബ്രിട്ടീഷ് അക്കൗണ്ടന്റ് അസോസിയേഷൻ നൽകുന്ന സർട്ടിഫിക്കേഷൻ ആണ് ഇത്. എ.സി.സി.എ ഒരു ഡിഗ്രി അല്ല, ആഗോളതലത്തിൽ അംഗീകാരമുള്ള പ്രൊഫഷണൽ അക്കൗണ്ടൻസി സംഘടനയിലേക്ക് ഉള്ള ഒരു അംഗത്വമാണ്.

  പ്ലസ്ടു കഴിഞ്ഞവർക്ക് മൂന്ന് വർഷമാണ് കോഴ്സ് പൂർത്തിയാക്കാൻ ഉള്ള മിനിമം കാലയളവ്. ഇന്ത്യയിൽ ബ്രിട്ടീഷ് കൗൺസിൽ ആണ് വർഷത്തിൽ രണ്ടുതവണ പരീക്ഷ നടത്തുന്നത്. കൊമേഴ്സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്സ് പഠിച്ചവർക്ക് ആണ് ഈ കോഴ്സ് ഉചിതം. ഇംഗ്ലീഷ് അല്ലെങ്കിൽ മാത്തമാറ്റിക്സ് അല്ലെങ്കിൽ അക്കൗണ്ട് വിഷയങ്ങൾ പഠിച്ച് കുറഞ്ഞത് 65 ശതമാനം മാർക്കോടെ പ്ലസ്ടു പാസായ വർക്ക് ഇതിന് ചേരാം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.accglobal.com

Post a Comment

വളരെ പുതിയ വളരെ പഴയ