കേന്ദ്ര സർക്കാരിന്റെ വിവിധ സർവീസുകളെയും സാധ്യതാകളെയും പരിചയപ്പെടാം

കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ

 കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ടെസ്റ്റ് കഴിഞ്ഞ് വർക്കായി നടത്തുന്ന റിക്രൂട്ട്മെന്റ് പരീക്ഷയാണ് കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ. കേന്ദ്ര സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും ലോവർ ഡിവിഷൻ ക്ലർക്ക് ( L.D. C). ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്(J. S. A) പോസ്റ്റൽ അസിസ്റ്റന്റ്,  സോർട്ടിംഗ് അസിസ്റ്റന്റ്.,ഡാറ്റാ എൻട്രി ഓപ്പറേറ്റർ തുടങ്ങിയ തസ്തികകളിലെ നിയമനത്തിന് ഉള്ളതാണ് ഈ പരീക്ഷ. 5200-20200 രൂപയാണ് അടിസ്ഥാന ശമ്പളം കൂടാതെ ഗ്രേഡ് വിവിധ ആനുകൂല്യങ്ങളും ലഭിക്കും അപേക്ഷിക്കാനുള്ള പ്രായപരിധി 18 മുതൽ 27 വയസ്സുവരെയാണ്


     ഒബ്ജക്റ്റീവ് ടൈപ്പ് പരീക്ഷയാണ് ആദ്യഘട്ടം അതിനാൽ വിജയിക്കുന്നവർ വിവരണാത്മക പരീക്ഷയും ഇത് ജയിച്ചാൽ ടൈപ്പിംഗ് ടെസ്റ്റ് അല്ലെങ്കിൽ സ്ക്രീൻ ടെസ്റ്റ് ഉണ്ടാകും ഇംഗ്ലീഷ് ഭാഷ, ജനറൽ  ഇന്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, എന്നിങ്ങനെ നാല് വിഭാഗങ്ങളിൽ നിന്ന് ആദ്യഘട്ട പരീക്ഷ ചോദ്യങ്ങൾ ഉണ്ടാക്കുക

Website - ssc.nic.in

നാഷണൽ ഡിഫൻസ് അക്കാദമി

 കരസേന യിലേക്കും നാവികസേന യിലേക്കും വ്യോമസേന യിലേക്കും പ്ലസ് ടു കാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയാണ് എൻഡിഎ പരീക്ഷ. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ് ഇത് നടത്തുന്നത് വർഷത്തിൽ രണ്ടു തവണയാണ് പരീക്ഷ നടത്തുക. 16 വയസ്സിനും 19 വയസ്സിനും ഇടയിലുള്ള അവിവാഹിതരായ ആൺകുട്ടികളായിരിക്കണം പ്ലസ് ടു വാണ അടിസ്ഥാനയോഗ്യത നാവികസേന യിലേക്കും വ്യോമസേന യിലേക്ക് പരിഗണിക്കപ്പെടാൻ പ്ലസ്ടുവിന് ഫിസിക്സും കണക്കും ഐച്ഛിക വിഷയമായി പഠിച്ചിരിക്കണം കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാ കേന്ദ്രങ്ങളുണ്ട്

വെബ്സൈറ്റ് - upsconline.nic.in

 എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി വേണം അപേക്ഷിക്കാൻ

സേനയിൽ നഴ്സിംഗ്

 പ്ലസ് ടു കഴിഞ്ഞ് അവിവാഹിതരായ വനിതകൾക്ക് സൈനിക മെഡിക്കൽ കോളേജുകളിൽ ബിഎസ്സി നഴ്സിംഗ് ജനറൽ നഴ്സിംഗ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം സൗജന്യ പഠനവും വിജയികൾക്ക് കമ്മീഷൻഡ് ഓഫീസർ റാങ്കിൽ നിയമനം ലഭിക്കും. ബി എസ് സി നേഴ്സിങ് കോഴ്സ് ജൂലൈ ഓഗസ്റ്റ് കാലയളവിലും ജനറൽ നഴ്സിംഗ് ഡിപ്ലോമ കോഴ്സ് സെപ്റ്റംബർ നവംബർ എന്നീ മാസങ്ങളിലും ആണ് തുടങ്ങുക.


 യോഗ്യത 50 ശതമാനം മാർക്കോടെ പ്ലസ് ടു (ഫിസിക്സ്,കെമിസ്ട്രി,ബയോളജി,ഇംഗ്ലീഷ്) റെഗുലർ ആയി പഠിച്ച ആദ്യ അവസരത്തിൽ തന്നെ പാസായിരിക്കണം രണ്ടാംവർഷ പ്ലസ് ടു വിദ്യാർഥികൾക്കും അപേക്ഷിക്കാം ഉയരംകുറഞ്ഞ 148 സെന്റീമീറ്റർ തൂക്കം കുറഞ്ഞത് 39 കിലോ

Website - www.joinindianarmy.nic.in

ടെക്നിക്കൽ എൻട്രി സ്കീം

 പ്ലസ് ടു പാസായ വരെ കരസേന യിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയാണ് ആൺകുട്ടികൾക്ക് മാത്രമാണ് അവസരം നൂറോളം ഒഴിവുകൾ വർഷംതോറും ഉണ്ടാകാറുണ്ട് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലു വർഷത്തെ പരിശീലനം ഉണ്ടാകും അത് വിജയകരമായി പൂർത്തിയാക്കിയാൽ ലഫ്റ്റനന്റ് റാങ്കോടെ കരസേനയിൽ ഓഫീസർ ആവാം അപേക്ഷകർ ഫിസിക്സ് കെമിസ്ട്രി ഗണിതം എന്നിവ പാടി വിഷയങ്ങളായി പ്ലസ്ടു പാസായിരിക്കണം. ഫിസിക്സ് കെമിസ്ട്രി ഗണിതം എന്നീ വിഷയങ്ങളിൽ 70 ശതമാനം മാർക്ക് നേടിയിരിക്കണം

റെയിൽവേ

 ഇന്ത്യൻ റെയിൽവേ ഗ്രൂപ്പ് സി,ഗ്രൂപ്പ് ഡി. ഭാഗങ്ങളിൽ വരുന്ന ഒഴിവുകളിലേക്ക് പ്ലസ് ടു പാസായ വിദ്യാർത്ഥികൾക്ക് അവസരമുണ്ട് ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്,അക്കൗണ്ടന്റ് ക്ലർക്ക് കം ടൈപ്പിസ്റ്റ്,ടിക്കറ്റ് എക്സാമിനർ, സ്റ്റെനോഗ്രാഫർ,ജൂനിയർ സ്റ്റെനോഗ്രാഫർ തുടങ്ങിയവയാണ് പ്രധാന തസ്തിക ഒഴിവുകൾ വരുന്ന മുറയ്ക്ക് റെയിൽവേ റിക്രൂട്ട്മെന്റ് വെബ്സൈറ്റുകൾ അപേക്ഷ ക്ഷണിക്കും വിജ്ഞാപനം പ്രസിദ്ധീകരിക്കും

Post a Comment

വളരെ പുതിയ വളരെ പഴയ