ഇന്ത്യൻ ആർമിയുടെ 27 മത് ജാഗ് എൻഡ്രി സ്കീം കോഴ്‌സിൽ തൊഴിൽ അവസരം

ഇന്ത്യൻ ആർമിയുടെ 27 മത് ജാഗ് എൻഡ്രി സ്കീം കോഴ്‌സിൽ തൊഴിൽ അവസരം. അവസരം അവിവാഹിതർക്ക്. ആകെ എട്ട്  ഒഴിവുകൾ മാത്രം.          ഇന്ത്യൻ ആർമിയുടെ 27 മത് ജാഗ് എൻഡ്രി സ്കീം കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. 

നിയമ   ബിരുതക്കാർക്കാണ് അവസരം. ഷോർട്ട് സർവീസ് കമ്മീഷൻ വ്യവസ്ഥയിലാണ് നിയമനം. പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. ഓൺലൈനായി വേണം അപേക്ഷിക്കാൻ. തിരഞ്ഞെടുക്കുന്നവർക്ക് ചെന്നൈയിൽ പരിശീലനം നല്‍കും.ഒഴിവുകൾ വനിതകൾ - 2 പുരുഷന്മാർ - 6. യോഗ്യത :- 55 ശതമാനം മാര്‍ക്കോടെ എൽ എൽബി ബിരുദം, ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്യാൻ യോഗ്യത വേണം.

പരായ പരിധി 

21- 27 വയസ്സ്. 01 ജൂലായ് 2021 തിയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്. 

അപേക്ഷകർ 02 ജൂലായ് 1994 നും 01 ജൂലായ് 2000 നും ഇടയിൽ ജനിച്ചവരായിരിക്കണം. അപേക്ഷിക്കാനും വിശദവിവരങ്ങൾക്കും www.Joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.   അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :- ജൂൺ 4. 

Post a Comment

വളരെ പുതിയ വളരെ പഴയ